യുഎഇയില്‍ കെട്ടിടത്തില്‍ തീപിടുത്തം, താമസക്കാരെ ഒഴിപ്പിച്ചു

ഷാര്‍ജ: യുഎയില്‍ കെട്ടിടത്തില്‍ തീപിടുത്തം. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസിര്‍ സ്ട്രീറ്റിലുള്ള റെസിഡന്‍ഷ്യല്‍ ടവറിലാണ് തീപീടിത്തമുണ്ടായത്.

പതിമൂന്ന് നിലയുള്ള കെട്ടിടത്തിന്റെ 11-ാമത്തെ നിലയിലാണ് തീ പടര്‍ന്നു തുടങ്ങിയതെന്നാണ് താമസക്കാര്‍ പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്.

Also Read:ജീവനക്കാരുടെ കുറവ്; രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തീപിടുത്തമുണ്ടായ വിവരം അറിഞ്ഞ ഉടന്‍ തന്നെ നിരവധി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍, ആംബുലന്‍സ്, പൊലീസ് എന്നിവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

കെട്ടിടത്തിലുള്ളവരെയെല്ലാം ഒഴിപ്പിച്ചു. കെട്ടിടത്തില്‍ നിന്ന് താമസക്കാരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിക്കാനായി എന്നാണ് വിവരം.

Exit mobile version