കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കാര്‍ ഡ്രൈവര്‍. എറണാകുളം ജില്ലയിലെ പൊറ്റക്കുഴിയിലാണ് സംഭവം. ബേക്കറിയിലേക്കുള്ള വഴി അടച്ച് കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.
വെള്ളിയാഴ്ചയാണ് സംഭവം. ബേക്കറിക്ക് മുന്നില്‍ കാര്‍ നിര്‍ത്തിയത് കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരന് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങി ഒരാള്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു.
also read:മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, മരണം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. സംഭവത്തിന്് പിന്നാാലെ സെക്യൂരിറ്റി ജീവനക്കാരനും ബേക്കറി ഉടമയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദിക്കുന്നുവെന്ന് കണ്ടെത്തിയ ആള്‍ക്കെതിരെ പ്രാഥമികമായി പൊലീസ് കേസെടുത്തു. ഇയാളുടെ പേര് വിവരങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.
Discussion about this post