മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ ആണ് മരിച്ചത്.
പതിനഞ്ച് വയസ്സായിരുന്നു. ഗുരുതരാവസ്ഥയില്‍ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ഇന്ന് രാവിലെയോടെയാണ് മരിച്ചത്.
Also Read:ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ-പാസ് സംവിധാനം നീട്ടി
വള്ളിക്കുന്ന് മേഖലയില്‍ കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം കൂടിവരികയാണ്. വള്ളിക്കുന്ന് മേഖലയില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്.
പിന്നീട് പ്രദേശത്ത് അത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ 400 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.