വിവാഹ തലേന്ന് നവവരന്റെ സഹോദരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു, ദാരുണം

സഹയാത്രികന്‍ പുതുശ്ശേരി വീട്ടില്‍ അഭയ് വര്‍ഗീസിന് (32) പരിക്കേറ്റു.

തൃശ്ശൂര്‍: വിവാഹ തലേന്ന് വരന്റെ സഹോദരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. സമ്പാളൂര്‍ പുതുശ്ശേരി വീട്ടില്‍ ഡെല്‍ബിന്‍ ബാബു(31) ആണ് മരിച്ചത്. സംഭവത്തില്‍ സഹയാത്രികന്‍ പുതുശ്ശേരി വീട്ടില്‍ അഭയ് വര്‍ഗീസിന് (32) പരിക്കേറ്റു. മാള വടമയില്‍ വെച്ചാണ് അപകടമുണ്ടായത്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് മതിലില്‍ ഇടിച്ച് യാത്രികര്‍ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version