കൊച്ചി : യുകെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാലടി കൊറ്റമം സ്വദേശിയായ യുവാവാണ് ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചത്.
കൊറ്റമം മണവാളന് ജോസ് മകന് റെയ്ഗന് ജോസ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. അപകടത്തില്‍ റെയ്ഗന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാല് മാസം മുന്‍പാണ് റെയ്ഗന് യുകെയിലേക്ക് പോയത്. ഭാര്യ സ്റ്റീന (നേഴ്സ് യുകെ) 4 വയസുകാരി ഈവ മകളാണ്.
Discussion about this post