തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കൂടുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ ഉയരുകയാണ്.
സംസ്ഥാനത്ത് 1075 ഡെങ്കി കേസുകളാണ് പത്ത് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 217 എച്ച്1 എന്‍1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
26 പേരാണ് ഈ മാസം മാത്രം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസത്തേക്കാള്‍ മൂന്നരയിരട്ടി എച്ച്1എന്‍1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്താകെ കഴിഞ്ഞ മാസം സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 ആയിരുന്നു. എന്നാല്‍ ഈ മാസം ഇതുവരെ 2013 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതില്‍ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്ത്.