മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം, അപകടം ബന്ധുക്കളുടെ കണ്‍മുന്നില്‍വെച്ച്

death|bignewslive

തിരുവനന്തപുരം: മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കോവളം കാരോട് ബൈപ്പാസില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

മര്യനാട് പുതുക്കുറിച്ചി അര്‍ത്തിയല്‍ പുരയിടത്തില്‍ ബെനാന്‍സിന്റേയും ആന്‍സിയുടെയും മകന്‍ അജിത് ബെനാന്‍സ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര യോടെ അപകടം.

കോട്ടുകാല്‍ പുന്നക്കുളത്തിന് സമീപത്തുവെച്ച് അജിത്ത് ഓടിച്ചിരുന്ന കാര്‍ ലോറിയിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാന്‍ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയിലായിരുന്നു കാര്‍ ഇടിച്ചത.്

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിത്ത് കാറില്‍ കുടുങ്ങിപ്പോയിരുന്നു. പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൂവാര്‍ കൊച്ചുതുറയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മടങ്ങി വരവേയാണ് ദാരുണ അപകടം സംഭവിച്ചത്. ബെന്‍സി ഏക സസഹോദരിയാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു.

Exit mobile version