ആലപ്പുഴയിൽ നിന്നും സൈനിക റിക്രൂട്ട്‌മെന്റിന് പോയ യുവാക്കൾ കാറപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്തുനിന്നു സൈനിക റിക്രൂട്ട്‌മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെയായിരുന്നു ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വെച്ച് കാർ അപകടത്തിൽപ്പെട്ടത്. സൈനിക റിക്രൂട്ട്‌മെന്റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെനിന്ന് ആന്ധ്രയിലേക്കു പോവുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.

also read- അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം

കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ മുന്നിലെ വാഹനത്തിലിടിച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്.

Exit mobile version