യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച കാർ കൂട്ടിയിടിച്ചു: മൂന്നുപേർക്ക് പരിക്ക്

പ്രമുഖ യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റൂട്ടിൽ ആലി കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനത്തിൽ എബിനും ലിബിനും മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം.

also read- കോഴിക്കോട്ടെ വാടകവീട്ടിലെ റെയ്ഡ്: പിടിച്ചെടുത്തത് രണ്ട് കോടിയുടെ ലഹരി മരുന്ന്; ഒരു യുവതി കൂടി പിടിയിൽ

അതേസമയം, ശക്തമായ മഴയിൽ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സിയിൽ തുടരുകയാണ്.

Exit mobile version