കൊച്ചി: കേരളത്തിൽ കാലവർഷം ദുർബലമായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതായും പരക്കെ ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അതേസമയം, ഇന്നോ അടുത്ത ദിവസങ്ങളിലോ കേരളത്തിലെവിടേയും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.
ഇനി ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നുണ്ട്.
കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ALSO READ- നടി മീര നന്ദന് പുലർച്ചെ ഗുരുവായൂരിൽ താലികെട്ട്; സാക്ഷികളായി പ്രിയപ്പെട്ടവർ
മഴ ദുർബലമായെങ്കിലും തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു.
Discussion about this post