മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് മരിച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണ പാലപ്പറ്റയിലാണ് ദാരുണസംഭവം.
അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുള്‍ ഹമീദാണ് മരിച്ചത്. ഇന്ന് 12 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് അബ്ദുള്‍ ഹമീദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇതുവഴി വന്ന മേലാറ്റൂര്‍ പൊലീസാണ് ഇദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
പ്രദേശത്ത് കാട്ടുപന്നി ഉള്‍പ്പെടെയുള്ളവയുടെ ശല്യം രൂക്ഷമാണെന്നും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സാധാരണയാണെന്നും പ്രദേശവാസികളുടെ പരാതിപ്പെടുന്നു.
Discussion about this post