ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, രോഗി മരിച്ചു

തൃശൂര്‍: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന അകതിയൂര്‍ സ്വദേശി ജോണി ആണ് മരിച്ചത്.

accident |bignewslive

അറുപത്തിയഞ്ച് വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

also read:പുതുതായി നിര്‍മിച്ച വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

രോഗിയുമായി ആംബുലന്‍സ് സൈറണ്‍ മുഴക്കിയാണ് വന്നിരുന്നത്. ഇതിനിടെ ഓട്ടോറിക്ഷ പെട്ടെന്ന് യു ടേണ്‍ എടുക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.

accident |bignewslive

അപകടത്തില്‍ ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ജോണിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version