കണ്ണൂര്‍: വെളളക്കെട്ടില്‍ യുവാവ് മരിച്ച നിലയില്‍. കണ്ണൂര്‍ ജില്ലയിലെ ചാലയിലാണ് സംഭവം. ചാല കിഴക്കേക്കരയില്‍ സുധീഷാണ് മരിച്ചത്. സുധീഷ് രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വെള്ളക്കെട്ടില്‍ വീണതെന്നാണ് നിഗമനം.
ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. ചാല തോടിനോട് ചേര്‍ന്ന ചതുപ്പിലെ വെളളക്കെട്ടില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തും.
Discussion about this post