പുതുതായി നിര്‍മിച്ച വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ആലപ്പുഴ: വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ദാരുണ സംഭവം.

ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍(55) എന്നിവരാണ് മരിച്ചത്. മാവേലിക്കര തഴക്കരയില്‍ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

also read:അടുത്ത അഞ്ച് ദിവസം മഴ കനക്കും, ഇടിമിന്നലിനും സാധ്യത, നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.

അപകടവിവരം അറിഞ്ഞ ഉടനെ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version