പാലക്കാട്: ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടില്‍ തോട്ടര സ്കൂളിന്റെ മുന്നില്‍ മരം കടപുഴകി വീണ് 8 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സ്കൂള്‍ വിടുന്ന സമയത്തായിരുന്നു സംഭവം. പുളിമരം കടപുഴകി വീഴുകയായിയരുന്നു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കുട്ടികളുടെ ദേഹത്തേക്ക് മരത്തിന്റെ ചില്ലകളാണ് പതിച്ചത്. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റ കുട്ടികള്‍ മണ്ണാര്‍ക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
Discussion about this post