അഞ്ചല്‍ അപകടം; ‘അമിത വേഗത, അലക്ഷ്യമായ ഡ്രൈവിംഗ്’ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് വാനുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്.

കൊല്ലം: അഞ്ചല്‍ – ആയൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് വാനുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്.

അമിത വേഗത, അലക്ഷ്യമായി വണ്ടിയോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന അപകടത്തില്‍ വെളിയം സ്വദേശിയായ ലോറി ഡ്രൈവര്‍ ഷിബു(37) മരണപ്പെട്ടിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേര്‍ ചികിത്സയില്‍ തുടരുകയാണ്.

അതേസമയം, നിസാര പരിക്കുകളോടെ മുപ്പതോളം ബസ് യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിയന്ത്രണം വിട്ടെത്തിയ ബസ് സമീപത്തെ കൈത്തോട്ടില്‍ ഇടിച്ചു നിന്നതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version