തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ കൊടുംക്രൂരത. തിളച്ച ചായ കുഞ്ഞിന്റെ ദേഹത്ത് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു. കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പോലീസ് കേസെടുത്തത്. ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 24നായിരുന്നു സംഭവം. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന് അഭിജിത്ത് പറഞ്ഞു.
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്താണ് ഉത്തമന് ചൂടുചായ ഒഴിച്ചത്. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
Discussion about this post