എറണാകുളം: ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ പെരുമ്പല്ലൂരിലാണ് സംഭവം. വാഴക്കുളം തൈക്കുടിയില്‍ നിതീഷ് ദിനേശന് ആണ് മരിച്ചത്. അപകടത്തില്‍ നിതീഷിനൊപ്പമുണ്ടായിരുന്ന ജോസ്മോന് ഗുരുതരമായി പരിക്കേറ്റു.
മുപ്പത്തിരണ്ട് വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. തടി ലോറിയില്‍ ജീപ്പ് ഇടിച്ചശേഷം നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതില് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു.
also read:തടി ലോറിയില്‍ ഇടിച്ച് ജീപ്പ് മറിഞ്ഞ് അപകടം; 32കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതരപരിക്ക്
അപകടത്തില്‍ ജീപ്പ് രണ്ടായി പിളര്‍ന്നു.പരിക്കേറ്റ ജോസ്മോനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post