തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി സുനിലിന്റെ സുഹൃത്താണ് പ്രദീപ് ചന്ദ്രന്. കേസില്‍ നേരത്തെ പിടിയിലായ അമ്പിളി (സജികുമാര്‍ 55) യെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടത് ഇരുവരും ചേര്‍ന്നാണെന്നു പൊലീസ് വ്യക്തമാക്കി.
also read:മഴ അതിശക്തം, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രദീപിനെ ഒളിവില്‍ പോകുന്നതിനു മുന്‍പായി പാറശാല സ്വദേശിയായ സുനില്‍ ഫോണ്‍ ചെയ്തിരുന്നു. സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം.
കസ്റ്റഡിയില്‍ എടുത്ത പ്രദീപിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മലയന്‍കീഴ് സ്വദേശി ദീപുവിനെ (44) കഴിഞ്ഞദിവസമാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post