ചില്ലറ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് മര്‍ദനം

കോട്ടയം ബസിലെ കണ്ടക്ടര്‍ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്.

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം. ചില്ലറ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കണ്ടക്ടറെ മര്‍ദ്ദിക്കാന്‍ കാരണം.

കോട്ടയം ബസിലെ കണ്ടക്ടര്‍ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്. കണ്ടക്ടറുടെ കൈയില്‍ പ്രതി കടിച്ചു മുറിവേല്‍പ്പിച്ചു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ തലക്കും മുഖത്തും മുറിവേറ്റിട്ടുണ്ട്. പ്രതി മുബീനെ പുന്നപ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version