കൊല്ലം: മധ്യവയസ്കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ മറുപുറം കുന്നില്‍ വീട്ടില്‍ ബൈജുവാണ് മരിച്ചത്.
കൂലിപ്പണിക്കാരനായ ബൈജു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്റെ തെളിവുകള്‍ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
also read:വരും മണിക്കൂറില്‍ അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
മൃതദേഹം ജീര്‍ണിച്ച ശേഷം നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. എന്തെങ്കിലും മൃഗങ്ങള്‍ മൃതദേഹം കടിച്ചുവലിച്ചതായും സംശയിക്കുന്നുണ്ട്. ബൈജുവിന്റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം.
ബൈജുവിനെക്കുറിച്ച് ഒരാഴ്ചയായി യാതൊരു വിവരവുമില്ലായിരുന്നു. നിരന്തരം ഫോണ്‍ വിളിച്ചിട്ടും എടുത്തിരുന്നില്ല. തുടര്‍ന്ന് സഹോദരന് ബിജു വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടത്.
Discussion about this post