തൊടുപുഴ: ലോറിയില്‍ കയറ്റുന്നതിനിടെ തടി നിയന്ത്രണം തെറ്റി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീം ആണ് മരിച്ചത്.
അറുപത്തിയെട്ട് വയസ്സാായിരുന്നു. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. നടയം കൂവേക്കുന്ന് ഭാഗത്തുനിന്നും തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.
also read:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 24കാരന് 53 വര്‍ഷം കഠിന തടവ് ശിക്ഷ
ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ കരീമിനെ തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. കബറടക്കം കാരിക്കോട് നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍ നടക്കും.