കാസര്‍കോട്: അതിശക്തമായ മഴയില്‍ കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പ്രമുഖ ക്ഷേത്രമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തിലും അരയോളം വെള്ളം കയറി.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയും പെയ്ത മഴയിലാണ് ക്ഷേത്രത്തില്‍ വെള്ളം കയറിയത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒഴുകുന്ന മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയിരുന്നു.
also read;ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റി, ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും
ഇതേതുടര്‍ന്നാണ് ക്ഷേത്രത്തില്‍ വെള്ളം ഒഴുകിയെത്തിയത്. ക്ഷേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം, കനത്ത മഴയില്‍ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
മഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് മഴ കനത്തത്.