കാസര്‍കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; കാറിലുണ്ടായിരുന്ന യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരായ റാഷിദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരായ റാഷിദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടിരുന്നു. വെള്ളത്തില്‍ മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

അതേസമയം, കാസര്‍കോട് കള്ളാര്‍ കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാല്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സര്‍ക്കാര്‍ ഹൈസ്‌കൂളിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Exit mobile version