തൃശൂര്‍: ജൂണ്‍ മാസത്തില്‍ ഇതുവരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവ് 7,36,47,345 രൂപ. മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും 16കിലോ 670ഗ്രാം വെള്ളിയും ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 23 കറന്‍സിയും നിരോധിച്ച ആയിരം രൂപയുടെ 56കറന്‍സിയും എസ്ബിഐ വഴി ഇ- ഭണ്ഡാര വരവ് ആയി 2.81 ലക്ഷം രൂപ ലഭിച്ചു.
സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴിയാണ് തുക ലഭിച്ചത്. പതിനേഴായിരം രൂപ യുബിഐ വഴി ഇ- ഭണ്ഡാര വരവ് ആയി ലഭിച്ചിട്ടുണ്ട്. അഞ്ഞൂറിന്റെ 48 കറന്‍സിയും ലഭിച്ചു.
Discussion about this post