കാര്‍ നിര്‍ത്തി പുറത്തിറങ്ങവെ മറ്റൊരു കാര്‍ ഇടിച്ചുതെറിപ്പിച്ചു; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു കാര്‍ നസീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കണ്ണൂര്‍: കാര്‍ നിര്‍ത്തി പുറത്തിറങ്ങവെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിച്ച് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി-മാഹി ബൈപ്പാസിലുണ്ടായ അപകടത്തില്‍ കരിയാട് സ്വദേശി നസീര്‍ ആണ് മരിച്ചത്. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു കാര്‍ നസീറിനെ ഇടിച്ച്
തെറിപ്പിക്കുകയായിരുന്നു.

താഴെ സര്‍വീസ് റോഡിലേക്ക് തലയിടിച്ച് വീണ നസീറിനെ ഉടന്‍ തന്നെ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി-മാഹി ബൈപ്പാസില്‍ കവിയൂര്‍ അടിപ്പാതക്ക് മുകളില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

മാഹി ഭാഗത്തേക്ക് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരുകയായിരുന്നു നസീര്‍. ഇതിനിടെ കവിയൂര്‍ അടിപ്പാതയ്ക്ക് മുകളില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു കാര്‍ വന്ന് ഇടിച്ചുതെറിപ്പിച്ചത്.

Exit mobile version