29കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍, സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്ന് പണം വായ്പ എടുത്തിരുന്നതായി ബന്ധുക്കള്‍

കൊച്ചി: യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ഓടക്കാലിയിലാണ് സംഭവം. പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്.

ഇരുപത്തിയൊമ്പതുവയസ്സായിരുന്നു. ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം.

also read:കനത്ത മഴ; ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, മൂന്ന് ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. ബുധനാഴ്ച ഇതിന്റെ ഗഡുക്കള്‍ അടയ്‌ക്കേണ്ട ദിവസമായിരുന്നു. ബുധനാഴ്ച ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ ഇവരുടെ വീട്ടില്‍ വന്നതായി ബന്ധുക്കളില്‍ ചിലര്‍ പറയുന്നുണ്ട്.

പിന്നാലെയാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Exit mobile version