ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 29 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അരൂക്കുറ്റി വടുതല ചക്കാലനികര്‍ത്ത വീട്ടില്‍ മുഹമ്മദിനെ(58)യാണ് കോടതി ശിക്ഷിച്ചത്.
രണ്ടരലക്ഷം പിഴയും വിധിച്ചു. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതിന് ആറു വര്‍ഷം വീതം 24 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിനു അഞ്ചു വര്‍ഷം തടവും 50,000 പിഴയും അടക്കമാണ് ശിക്ഷ.
also read:അതിശക്തമായ മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള പല ദിവസങ്ങളിലായാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
ചന്തിരൂരിലുള്ള മദ്രസയില്‍ അധ്യാപകനായി മുഹമ്മദ് ജോലി ചെയ്യുമ്പോഴാണ് മദ്രസയിലെ വിദ്യാര്‍ഥി ആയിരുന്ന പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post