ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ദേഹത്ത് മതില്‍ ഇടിഞ്ഞുവീണു, 14കാരന് ദാരുണാന്ത്യം

ആലപ്പുഴ: മതില്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ആറാട്ടുവഴിയിലാണ് സംഭവം. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകന്‍ അല്‍ഫയാസ് അലിയാണ് മരിച്ചത്.

പതിനാല് വയസ്സായിരുന്നു. അയല്‍വാസിയുടെ മതിലാണ് കുട്ടിയുടെ മേലേക്ക് ഇടിഞ്ഞുവീണത്. കുട്ടി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

also read:അതിശക്തമായ മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഗുരുതരമായി പരിക്കേറ്റ അല്‍ഫയാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Exit mobile version