യാത്രക്കരന്റെ മരണം ബര്‍ത്ത് പൊട്ടി വീണല്ല, ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തത് കാരണം; ഇന്ത്യന്‍ റെയില്‍വെ

ബര്‍ത്തും കോച്ചും നിസാമുദ്ദീന്‍ സ്റ്റേഷനില്‍ വച്ച് വിശദമായി പരിശോധിച്ചതാണെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

ബംഗളൂരു: ട്രെയിന്‍ യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബര്‍ത്ത് പൊട്ടിയത് അല്ലെന്ന് ദക്ഷിണ റെയില്‍വേ. മുകളിലുണ്ടായിരുന്ന യാത്രക്കാരന്‍ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബര്‍ത്ത് താഴെ വീഴാന്‍ കാരണം. ബര്‍ത്തും കോച്ചും നിസാമുദ്ദീന്‍ സ്റ്റേഷനില്‍ വച്ച് വിശദമായി പരിശോധിച്ചതാണെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

ബര്‍ത്തിന്റെ ചങ്ങലയടക്കം ഒന്നും പൊട്ടിയതായി കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അപകടമുണ്ടായ സമയത്ത് തന്നെ രാമഗുണ്ടത്ത് വണ്ടി നിര്‍ത്തി യാത്രക്കാരന് വേണ്ട വൈദ്യസഹായം നല്‍കിയിരുന്നു. വാറങ്കലിലെ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്‌സ് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റ് മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലി ഖാന്‍ (62) ആണ് മരിച്ചത്. ദില്ലിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

Exit mobile version