രാത്രി വീട്ടിൽ നിന്നും പോയി; മലപ്പുറത്ത് യുവാവിനെയും ഒരുവയസുകാരി മകളേയും കാണാനില്ല; പോലീസ് അന്വേഷണം

മലപ്പുറം: രാത്രിയിൽ വീട്ടിൽ നിന്നും പോയ യുവാവിനേയും മകളേയും കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി കുടുംബം. വെളിമുക്ക് പടിക്കലിലാണ് പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായത്. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ (30) മകൾ ഇനായ മെഹറിൻ (1)എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ ആറ് വർഷമായി ചെന്നൈയിൽ കൂൾബാർ നടത്തി വരികയാണ് സഫീർ. ചെമ്മാടുള്ള ഭാര്യവീട്ടിൽ നിന്ന് ഇന്നലെ സഫീർ കുഞ്ഞിനെയും കൊണ്ട് പോയതാണ്. പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു.

also read- വിവാഹ വാഗ്ദാനം നൽകി 12കാരിയെ ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടുപോയി; പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും; അറസ്റ്റ്

സംഭവത്തിൽ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. 6363375667 , 97462 49984 , 9947546982.

Exit mobile version