ഒറ്റയ്ക്കാകാതെ നോക്കിയിട്ടും രക്ഷിക്കാനായില്ല; സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ പോയ വേളയിൽ ജീവനൊടുക്കി പാലക്കാട്ടെ മെഡിക്കൽ വിദ്യാർഥി; നോവ്

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവാണ് മരിച്ചത്. കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കൂടെ താമസിക്കുന്ന മറ്റ് വിദ്യാർഥികൾ ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക് പോയ സമയത്താണ് വിഷ്ണു ജീവനൊടുക്കിയത്. വിദ്യാർഥികൾ മടങ്ങി വരുമ്പോൾ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ച് നാളായി വിഷ്ണു വിഷാദരോഗത്തിലായിരുന്നു എന്നാണ് വിവരം. ചില മാനസിക അസ്വസ്ഥതകൾ വിഷ്ണു പ്രകടിപ്പിച്ചിരുന്നു. കൃത്യമായി ക്ലാസുകളിൽ വരികയോ സുഹൃത്തുക്കളോട് വലിയ അടുപ്പം പുലർത്തുകയോ ചെയ്യാതെ മാറി ഇരിക്കുന്നതായിരുന്നു കുറച്ചുകാലമായി പതിവ്. വിഷ്ണുവിൻരെ ഈ മാറ്റം വിഷാദരോഗത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞ സുഹൃത്തുക്കൾ വിഷ്ണു ഒറ്റയ്ക്കാകാതെ നോക്കിയിരുന്നു. പരമാവധി ശ്രമിച്ചെങ്കിലും, കഴിഞ്ഞദിവസം സുഹൃത്തുക്കൾ ക്ഷണം കഴിയ്ക്കാൻ പോയ സമയത്ത് വിഷ്ണു മുറിയടച്ച് തൂങ്ങിമരിക്കുകയുമായിരുന്നു.

ALSO READ- ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ഭക്ഷണം കഴിയ്ക്കാൻ സുഹൃത്തുക്കൾ വിഷ്ണുവിനെ നിർബന്ധിച്ചെങ്കിലും കൂടെ ചെല്ലാൻ തയ്യാറായിരുന്നില്ല. പിന്നീട് മറ്റു വിദ്യാർഥികൾ ഭക്ഷണം കഴിക്കാനായി പോയി. ഇവർ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. ഒരുപാട് തട്ടിവിളിച്ചിട്ടും മുറി തുറക്കാതായപ്പോൾ സുഹൃത്തുക്കൾ വാതിൽ കുത്തിപ്പൊളിച്ച് തുറക്കുകയായിരുന്നു. ഈ സമയത്താണ് വിഷ്ണു മുറിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.

Exit mobile version