ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ബെർത്ത് പൊട്ടി വീണ് 62കാരന് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടക്ക് മാറാടിക്കൽ അലി ഖാൻ ആണ് മരിച്ചത്.

തെലങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു അലി ഖാൻ.

also read- നഗ്നചിത്രങ്ങൾ പകർത്തി മറ്റുള്ളവർക്ക് അയച്ച് മുൻഭർത്താവ്;മൂന്ന് ദിവസം മുൻപ് വിവാഹമോചിതയായ യുവതി ജീവനൊടുക്കി

രാത്രിയിൽ താഴത്തെ ബർത്തിൽ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അലി ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version