തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെയതെന്ന് കരുതുന്ന കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ മുൻഭർത്താവാണ് തന്റെ മരണത്തിന് കാരണമെന്ന് കുറിച്ചിട്ടുണ്ട്.
കൂടാതെ ഈ കുറിപ്പിൽ ുൻഭർത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ മുൻഭർത്താവിനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തന്റെ നഗ്നചിത്രങ്ങൾ പകർത്തി മറ്റുള്ളവർക്ക് അയച്ചുനൽകിയെന്നും കഴിഞ്ഞദിവസം വീട്ടിലെത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
യുവതിയും മകളും തനിച്ചാണ് വട്ടിയൂർക്കാവിലെ വീട്ടിൽ താമസിച്ചിരുന്നത്. മകളെ ഉപദ്രവിച്ചതിന് പ്രതിക്കെതിരേ നേരത്തെ പോക്സോ കേസും പീഡനക്കേസും നിലവിലുണ്ടി. സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)
Discussion about this post