കനത്ത മഴ; ഉള്ളാളില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു

റിഹാന മൻസിലിൽ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്.

മംഗളൂരു: ഉള്ളാള്‍ മദനി നഗറില്‍ ശക്തമായ മഴയില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ റിഹാന മന്‍സിലില്‍ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന്‍ (17), റിഹാന (11) എന്നിവരാണ് മരിച്ചത്.

കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീടിന് മുകളില്‍ വീഴുകയായിരുന്നു. ഇതോടൊപ്പം മരവും കടപുഴകി വീടിന് മുകളില്‍ വീണു. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Exit mobile version