വധു വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് യുവതിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത് യുവാവ്, അറസ്റ്റ്

എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വെച്ചത്.

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത് യുവാവ്. സംഭവത്തില്‍ കോട്ടയ്ക്കല്‍ സ്വദേശി അബു താഹിര്‍ പിടിയിലായി. ഇന്നലെ രാത്രിയാണ് വീടിനു നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്.

യുവതിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി. അബു താഹിറിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്‌നം കാരണമാണ് യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന. അബു താഹിര്‍ കോട്ടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലാണ്.

Exit mobile version