കുളത്തില്‍ കുളിക്കാനിറങ്ങി, പോലീസുകാരന്‍ മുങ്ങിമരിച്ചു

കൊച്ചി: കുളത്തില്‍ കുളിക്കാനിറങ്ങിയ പോലീസുകാരന്‍ മുങ്ങിമരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. അങ്കമാലി കുറുമശേരി സ്വദേശി ശ്രീജിത്താണ് മരിച്ചത്.

ഹില്‍ പാലസ് പൊലീസ് ക്യാംപിലെ പോലീസുകാരനാണ് ശ്രീജിത്ത്. ഹില്‍പാലസ് എആര്‍ ക്യാംപിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read:ഇന്നും ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ, കാറ്റിനും സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അടുത്തിടെയാണ് ശ്രീജിത്ത് പാസിങ് ഔട്ട് കഴിഞ്ഞ് പൊലീസ് സേനയുടെ ഭാഗമായത്. ശ്രീജിത്തിന്റെ വിയോഗം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.

Exit mobile version