കാസർകോട്: കാസർകോട് ബന്തടുക്കയിൽ മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാൽ ചന്ദാണ് (22) മരിച്ചത്. യുവാവിന്റെ വീടിന്റെ സമീപത്ത് വെച്ചായിരുന്നു ദാരുണസംഭനം നടന്നത്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു. യന്ത്രത്തിന്റെ കൂർത്തഭാഗം യുവാവിന്റെ നെഞ്ചത്തേക്ക് പതിച്ചുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു.
also read- ട്രെയിനില്‍വെച്ച് വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരന് പിടിയില്‍
ഉടനെ തന്നെ നാട്ടുകാർ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post