കോട്ടയം: ട്രെയിനില്‍ യാത്രയ്ക്കിടെ വിദേശ വനിതയോട് ലൈംഗീകാതിക്രമം നടത്തിയ പാന്‍ട്രി ജീവനക്കാരന്‍ പിടിയില്‍. മധ്യപ്രദേശ് ബിന്‍ന്ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിംഗ് (40) നെ കോട്ടയം റെയില്‍വേ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പുനൈ – കന്യാകുമാരി എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടര്‍ന്ന് ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ റെയില്‍വെ പോലീസ് പാന്‍ട്രി ജീവനക്കാരനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.