കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോയി; സംഭവം കണ്ണൂരില്‍, അന്വേഷണം

മുണ്ടേരി കൈപ്പക്ക മൊട്ടയില്‍ രാവിലെയാണ് സംഭവം.

കണ്ണൂര്‍: കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടു പോയി. കണ്ണൂര്‍ മുണ്ടേരി സ്വദേശി സുറൂറിനെയാണ് കാറിലെത്തിയ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയില്‍ രാവിലെയാണ് സംഭവം.

രാവിലെ കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമാണ് സുറൂറിന്റെ വരുമാന മാര്‍ഗ്ഗം.

വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ നിന്നുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version