ഇടുക്കി: കല്ലാറില്‍ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുഞ്ഞിന്റെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നാണ് വിവരം.
മുകളിലത്തെ നിലയില്‍ നിന്ന് ഓടി കളിക്കുന്നതിനിടെയാണ് കുട്ടി താഴേക്ക് വീഴുകയായിരുന്നു. ആന്റോ- അനീഷ ദമ്പതികളുടെ മകള്‍ മെറീന ആണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാന്‍ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, വളരെ അപകടകരമായ രീതിയിലാണ് കെട്ടിടത്തിന്റെ കൈവരികള്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവ ശ്രദ്ധ വേണ്ട സ്ഥലത്ത് ഗുരുതര പാളിച്ച സംഭവിച്ചതായി കാണാം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പ്രദേശവാസികളും വന്‍ പ്രതിഷേധത്തിലാണ്.
Discussion about this post