തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വന്‍തീപിടുത്തം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സൂര്യ പാക്സ് എന്ന കമ്പനിയുടെ ഗോഡൌണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമൊന്നുമില്ല. ഇന്ന് രാവിലെ 5.30ഓടെയാണ് തീപിടുത്തം ഉണ്ടായത്.
also read:വീടുവിട്ടിറങ്ങിയത് 2000 രൂപയുമായി, പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ഥികള്‍ വയനാട്ടില്‍
കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. 12 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജീവനക്കാരില്ലാത്ത സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി.
Discussion about this post