വീടുവിട്ടിറങ്ങിയത് 2000 രൂപയുമായി, പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ഥികള്‍ വയനാട്ടില്‍

പാലക്കാട്: പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ഥികളെ കണ്ടെത്തി. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

പത്തിരിപ്പാലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിയത്. 10-ാം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്.

also read:സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. വിവരം സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

2000 രൂപയുമായാണ് കുട്ടികള്‍ വീട് വിട്ടിറങ്ങിയത്. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

Exit mobile version