മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം ജന്മാനാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന്

jawan|bignewslive

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍ വിഷ്ണുവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഇന്ന് 12 മണിക്കാണ് സംസ്‌കാരം.

മാവോയിസ്റ്റുകള്‍ ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യുവരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.മേയര്‍ ആര്യ രാജേന്ദ്രന്‍, കല്പറ്റ എംഎല്‍എ ടി.സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

ശേഷം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം മൃതദേഹം പുലര്‍ച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി.

രാവിലെ പത്ത് മണി വരെ വീട്ടിലും തുടര്‍ന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ നഴ്‌സായ നിഖിലയാണ് വിഷ്ണുവിന്റെ ഭാര്യ. മക്കള്‍: നിര്‍ദേവ്, നിര്‍വിന്‍.

Exit mobile version