തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
മാത്രമല്ല, കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വരുന്ന അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശ മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയെക്കാവുന്ന കാറ്റിനാണ് സാധ്യത. കടലില്‍ മോശം കാലാവസ്ഥ തുടരുന്നതിനാല്‍ അടുത്ത വെള്ളിയാഴ്ച വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
Discussion about this post