കനത്ത മഴയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു, ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

വില്ലാഞ്ചിറയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്.

ഇടുക്കി: കനത്ത മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറില്‍ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. വില്ലാഞ്ചിറയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്.

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ ഭാര്യ അഞ്ചുവിന്റെ അച്ഛനാണ് മരിച്ച ജോസഫ്. അഞ്ജുവിന്റെ അമ്മ അന്നക്കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

Exit mobile version