കായംകുളം: ആലപ്പുഴയില്‍ ഇരുചക്രവാഹനാപകടത്തില്‍ അറുപതുകാരന് ദാരുണാന്ത്യം. കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
ചേരാവള്ളി സ്വദേശി ശിശുപാലന്‍ ആണ് മരിച്ചത്. ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരിക്കേറ്റു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. അതേസമയം, ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ സിന്ധുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.