മഴയില്‍ നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്

തിരുവനന്തപുരം: ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എറണാകുളം സ്വദേശികളായ ഡ്രൈവര്‍ അനുരാജ്, ക്ലീനര്‍ ബിനു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. കിളിമാനൂരിലെ തട്ടത്തുമലയില്‍ വെ്ച്ചാണ് ടാങ്കര്‍ അപകടത്തില്‍പ്പെട്ടത്.

also read:‘അവനവന്റെ സാധനം സൂക്ഷിക്കണം’; ഫൈൻ ആയി 500 രൂപയും തപാൽചാർജും ഈടാക്കി, കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതന്റെ ‘നന്മ’

കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു.

ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. മഴയില്‍ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. വലിയ ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്താനാണ് നീക്കം. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Exit mobile version