ഭാവിയിൽ ബിജെപിക്ക് മൂന്നോ നാലോ എംപിമാർ; കേരളത്തിലെ ബിജെപിയുടെ വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിൽ; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

കൊച്ചി: ബിജെപിയുടെ കേരളത്തിലെ വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് നിരീക്ഷിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നേരത്തെ ബിജെപിയുടെ വോട്ടുകൾ എൽഡിഎഫിലേക്കോ യുഡിഎഫിലേക്കോ പോകുമെന്ന തരത്തിലായിരുന്നു ചർച്ചകളെന്നും ഇപ്പോഴത് എൽഡിഎഫും യുഡിഎഫും അവരുടെ വോട്ടുകൾ ബിജെപിക്ക് പോകുന്നതിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നതിലേക്ക് മാറിയെന്നും ജോർജ് കുര്യൻ പ്രതികരിച്ചു. ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ നിരീക്ഷണം.

കേരളത്തിൽ ബിജെപിക്ക് 20 ശതമാനം വോട്ടു വിഹിതമുണ്ട്. ഇത് 25 ശതമാനമാക്കി ഉയർത്തിയാൽ ഭാവിയിൽ ബിജെപിക്ക് കേരളത്തിൽ നിന്നും മൂന്നോ നാലോ എംപിമാരെ വിജയിപ്പിക്കാനാകും. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നത് ഒരു പ്രധാന ഘടകമാണ്. നിയമസഭാ സീറ്റുകളേക്കാൾ ബിജെപിക്ക് ലോക്‌സഭാ സീറ്റുകൾ നേടുന്നതാണ് കേരളത്തിൽ എളുപ്പം. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബന്ധമുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- ചെന്നൈയിൽ ബിരിയാണിക്കടയിൽ സഹായി; മൊബൈൽ ഗൂഡല്ലൂരിൽ! പരീക്ഷാഫലം ഭയന്ന് നാടുവിട്ട തിരുവല്ലയിലെ വിദ്യാർഥിയെ ഒടുവിൽ പോലീസ് കണ്ടെത്തിയതിങ്ങനെ

ബിജെപി ജാതി-മത രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാതെ പുതുതലമുറ വോട്ടർമാരെയാണ് ലക്ഷ്യമിടുന്നത്. ഇവിടെ 60% ആളുകളും 35 വയസ്സിന് താഴെയുള്ളവരാണ്. ചെറുപ്പക്കാർ അവരുടെ കുടുംബത്തിന്റെ രാഷ്ട്രീയ വിധേയത്വം നോക്കിയല്ല വോട്ട് ചെയ്യുന്നത്, നല്ലത് ചെയ്യുന്ന പാർട്ടികൾക്കാണെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

Exit mobile version