തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉണ്ടായ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന് നേതാക്കള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്.
പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ് പോലീസിന്റെ നിര്‍ദേശം. ഓഫീസ് മേധാവികള്‍ക്കാണ് പോലീസ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പ്രതികള്‍ ഓഫീസിലെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടര്‍, ലാന്റ്ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു. എന്‍ജിഒ യൂണിയന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന് തൈക്കാട് ഏരിയാ സെക്രട്ടറി അശോകന് എന്നീ ജില്ലാ നേതാക്കളടക്കം കേസിലെ പ്രതിയാണ്.
Discussion about this post